കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽനിയമത്തിൽ സമഗ്ര മാറ്റം വരുത്തുന്നതിന് മുന്നോട ിയായി താമസ നിയമലംഘകർക്ക് ഇളവുകാലം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. താമസര േഖകൾ ശരിയാക്കുന്നതിനോ അല്ലെങ്കിൽ കരിമ്പട്ടികയിൽ പെടാതെ നാട്ടിലേക്ക് തിരിച്ചു പോകുന്നതിനോ സാധിക്കുന്ന വിധത്തിൽ രണ്ടു മാസത്തെ ഇളവുകാലം അനുവദിക്കുന്നകാര്യം പരിഗണനയിലുണ്ടെന്ന് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.
ഇക്കാലയളവിനുള്ളിൽ താമസാനുമതി രേഖകൾ ശരിയാക്കാൻ കഴിയാത്തവർക്ക് നിർബന്ധമായി കുവൈത്ത് വിടേണ്ടിവരും. വിസ മാറ്റം, വർക്ക് പെർമിറ്റ് അനുവദിക്കൽ മുതലായവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വൻ പൊളിച്ചെഴുത്താണ് മാൻപവർ അതോറിറ്റിയുടെ ആലോചനയിലുള്ളതെന്ന് സൂചന ലഭിച്ചതായി അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 2018 ഏപ്രിലിൽ ആണ് കുവൈത്തിൽ അവസാനമായി താമസ നിയമ ലംഘകർക്ക് നിരുപാധികം നാടുവിടാൻ കഴിയുന്നവിധം പൊതു മാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏകദേശം മുപ്പതിനായിരം ഇന്ത്യക്കാർ അവസരം പ്രയോജനപ്പെടുത്തി. രാജ്യത്തെ മൊത്തം അനധികൃത താമസക്കാരിൽ പകുതിയോളം പേർ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.