കുവൈത്ത് സിറ്റി: സംയുക്ത സമുദ്രാതിർത്തി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി കുവൈത്ത്-ഇറാഖ് സാങ്കേതിക സമിതിയുടെ അഞ്ചാമത് യോഗം ബഗ്ദാദിൽ ചേർന്നു.
കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബിയും ഇറാഖി കൗൺസിലർ ഉസ്മാൻ അൽ അബൗദിയും യോഗത്തിന് നേതൃത്വം നൽകി. ക്രിയാത്മക സംഭാഷണങ്ങൾ തുടരാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇരുപക്ഷവും തീരുമാനിച്ചു.
ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമകാര്യ അണ്ടർ സെക്രട്ടറി ഒമർ അൽ ബർസാൻജിയുമായും അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ടെക്നിക്കൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി അബ്ദുൽ റഹ്മാൻ അൽ ഹുസൈനിയുമായും അൽ ഒതൈബി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.