കുവൈത്ത് സിറ്റി: 30 വർഷത്തെ കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇസ്ലാഹി സെൻറർ സജീവ പ്രവർത്തകനും ഫൈഹ ഏരിയ ഭാരവാഹിയുമായ അബ്ദുൽ കരീം അരൂരിന് കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി. ഓൺലൈനിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സി.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ഇസ്ലാഹി സെൻറർ ഭാരവാഹികളായ അബൂബക്കർ വടക്കാഞ്ചേരി, വീരാൻകുട്ടി സ്വലാഹി, ടി.പി. നൗഷാദ്, ഇബ്രാഹിം തോട്ടക്കണ്ടി, മുഹമ്മദ് ഹുസൈൻ, ഷബീർ കല്ലറക്കൽ എന്നിവർ സംസാരിച്ചു. പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ അബ്ദുൽ കരീം വിശദീകരിച്ചു. കെ.ഐ.ഐ.സി പ്രസിഡൻറ് ഡോ. അബ്ദുൽ ഹമീദ് സ്വാഗതവും ജാബിർ ഹംസ നന്ദിയും പറഞ്ഞു. തുടർന്ന് സെൻററിെൻറ സ്നേഹോപഹാരം അബ്ദുൽ കരീം അരൂരിന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.