ക​ല കു​വൈ​ത്ത് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ൾ

ക​ല കു​വൈ​ത്ത് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് അം​ഗ​ങ്ങ​ള്‍ക്കാ​യി ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ഹ​യ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, ലോ​വ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, വ​നി​ത​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​ങ്ങ​നെ നാ​ലു കാ​റ്റ​ഗ​റി​ക​ളി​ലാ​യി ഡ​ബ്ൾ​സ് മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. 110 ടീ​മു​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്റ​ൺ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ ഡോ. ​മ​ണി​മാ​ര​ൻ ചോ​ഴ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ബി​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ അ​ബ്ബാ​സി​യ സൗ​ത്ത് യൂ​നി​റ്റി​ലെ ജെ​യ്‌​സ​ൺ ജോ​ർ​ജ്-​ഷെ​ഹി​ൻ ടീം ​ഒ​ന്നാം സ്ഥാ​ന​വും അ​ബു​ഹ​ലീ​ഫ എ ​യൂ​നി​റ്റി​ലെ ചേ​ത​ൻ മോ​ഹ​ൻ-​ജെ​സ്‌​വി​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ലോ​വ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ മം​ഗ​ഫ് ഡി ​യൂ​നി​റ്റി​ലെ ഷ​ബീ​ർ-​വി​ജി​ൻ ടീം ​ഒ​ന്നാം സ്ഥാ​ന​വും അ​ബ്ബാ​സി​യ ജി ​യൂ​നി​റ്റി​ലെ വി​ൽ​ഫ്ര​ഡ് -ഫി​റോ​സ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഡോ. ​ആ​ജ്ഞ​ലി മൗ​റി​സ്-​റി​സൈ​ല സി​റി​ൽ വ​ള്ളൂ​ർ ടീം ​ഒ​ന്നാം സ്ഥാ​ന​വും സ​ഞ്ജ​ന സൂ​ര​ജ്-​ഫെ​യ്‌​ത് ഐ​ഡ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ​രു​ൺ ശി​വ സ​ജി​ത്ത്-​അ​ഡി​സ​ൺ സു​മേ​ഷ് ടീം ​ഒ​ന്നാം സ്ഥാ​ന​വും ലി​യാ​ൻ​ഫെ​ൻ ടി​റ്റോ-​അ​ല​ൻ ഷോ​ൺ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​രു​ന്ധ​തി-​സെ​യ്റ ടീം ​ഒ​ന്നാം സ്ഥാ​ന​വും എ​യ്ഞ്ച​ല ടോ​ണി-​എ​യ്ഞ്ച​ൽ സു​ബി​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Tags:    
News Summary - Kala Kuwait Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.