ക​ല കു​വൈ​ത്ത് ‘സ്മാ​ർ​ട്ട് ഫോ​ൺ മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ’ ജ​നു​വ​രി 10ന്

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് ഫി​ലിം സൊ​സൈ​റ്റി​യു​ടെ ഏ​ഴാ​മ​ത് സ്മാ​ർ​ട്ട്‌ ഫോ​ൺ മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ 2025 ജ​നു​വ​രി 10ന് ​അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. അ​ഞ്ചു മി​നി​റ്റ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. മ​ല​യാ​ള​മ​ല്ലാ​ത്ത മ​റ്റ് ഭാ​ഷ​ക​ളി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ക്ക് ഇം​ഗ്ലീ​ഷ് സ​ബ്ടൈ​റ്റി​ല്‍ നി​ര്‍ബ​ന്ധ​മാ​ണ്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഡി​സം​ബ​ർ 10ന് ​മു​മ്പ് www.kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ത​യാ​റാ​ക്കു​ന്ന ഫി​ലിം 2025 ജ​നു​വ​രി ഒ​ന്നി​ന് മു​ൻ​പ് സം​ഘാ​ട​ക സ​മി​തി​ക്ക് കൈ​മാ​റ​ണം. പൂ​ർ​ണ​മാ​യും കു​വൈ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 67626379,97341639,60037576 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. 

Tags:    
News Summary - Kala Kuwait Smartphone Micro Film Festival on January 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.