കുവൈത്ത് സിറ്റി: പരിസ്ഥിതി പബ്ലിക് അതോറിറ്റി യു.എ.ഇ എംബസിയുടെ സഹകരണത്തോടെ ജഹ്റ റിസർവിന്റെ തീരത്ത് കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചു. 1,000 കണ്ടൽതൈകൾ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. കുവൈത്ത് 2018 മുതൽ കണ്ടൽതൈകൾ കൃഷി ചെയ്യാൻ തുടങ്ങിയെന്നും 2035 വരെ 18,000 തൈകൾ നട്ടുപിടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും പരിസ്ഥിതി പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സമീറ അൽ കന്ദരി പറഞ്ഞു. ഒമാൻ, ബഹ്റൈൻ, യു.എ.ഇ എന്നിവ കുവൈത്തിന് കണ്ടൽതൈകൾ നൽകുന്നതിന് സംഭാവന നൽകി. ജഹ്റ റിസർവിൽ നട്ടുപിടിപ്പിച്ച കണ്ടൽതൈകളിലെ ആദ്യ തലമുറ ഗൾഫ് തലമുറയാണ്. ഇപ്പോൾ നട്ടുപിടിപ്പിക്കുന്ന രണ്ടാംതലമുറ കുവൈത്തിലെ ഒരു തലമുറയാണെന്നും പറഞ്ഞു.
പരിസ്ഥിതി പബ്ലിക് അതോറിറ്റി ഉദ്യോഗസ്ഥർ, യു.എ.ഇ എംബസി നയതന്ത്രജ്ഞർ, പരിസ്ഥിതി പ്രേമികൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു. എല്ലാവരും കണ്ടൽതൈകൾ നടുന്നതിലും സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.