കുവൈത്ത് സിറ്റി: കോവിഡ് കാലഘട്ടത്തിൽ ത്യാഗപൂർണമായ സേവനം അനുഷ്ടിച്ച നഴ്സുമാരെ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈത്ത് ലോക നഴ്സസ് ദിനത്തിൽ ആദരിച്ചു. കുവൈത്തിലെ വിവിധ ആതുരാലയങ്ങളിൽ സേവനം ചെയ്യുന്ന എണ്ണൂറോളം നഴ്സുമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 പേരെയാണ് ആദരിച്ചത്. താലമേന്തിയ കുട്ടികളുടെ അകമ്പടിയോടെ രോഹിത്, ദേവിക ഷെറിൽ എന്നിവരുടെ സ്വാഗതഗാനത്തോടെ പരിപാടി ആരംഭിച്ചു. പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് മുഖ്യാതിഥിയായി. കുവൈത്ത് കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുസോവന്ന സുജിത് നായർ കോവിഡ് കാലത്തെ നഴ്‌സുമാരുടെ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കെ.ഇ.എയുടെ ഉപഹാരമായ ഫലകം മുഖ്യാതിഥി വിതരണം ചെയ്തു. ഡി.കെ ഡാൻസ് വേൾഡിന്റെ കലാവിരുന്നും ഉണ്ണിമായയുടെ മോഹിനിയാട്ടവും ആദരവ് സന്ധ്യക്ക് മാറ്റുകൂട്ടി. വിവിധ ജില്ലാ പ്രധിനിധികൾ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി ഡൊമിനിക് സ്വാഗതം പറഞ്ഞു. ജയകുമാരി, സന്തോഷ് കുമാർ, അനൂപ്, സോണിയ റോയ്, പ്രകാശൻ എന്നിവർ സംസാരിച്ചു. ഫൈനാൻസ് സെക്രട്ടറി ഹരീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.