കുവൈത്ത് സിറ്റി: കുവൈത്ത് കരാട്ടേ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പെൺകുട്ടികൾക്കായുള്ള കരാട്ടേ ചാമ്പ്യൻഷിപ്പിൽ അൽ ഫതാഹ് സ്പോർട്സ് ക്ലബ് കിരീടം നേടി. മൂന്ന് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 15 ക്ലബുകളിൽനിന്നുള്ള 150ഓളം കളിക്കാർ പങ്കെടുത്തു. വിവിധ ആയോധന കലകളിൽ വനിത താരങ്ങളുടെ വലിയ പങ്കാളിത്തം ടൂർണമെന്റിൽ ഉണ്ടായതായി ഫെഡറേഷൻ വനിത കമ്മിറ്റി മേധാവി സൗദ് അൽ റൂമി പറഞ്ഞു.
മത്സരങ്ങളിൽ വിജയിച്ച വനിത അത്ലറ്റുകളെ അവർ അഭിനന്ദിച്ചു. എല്ലാ പ്രായത്തിലുമുള്ള പ്രതിഭകളെ കണ്ടെത്താനുള്ള സുപ്രധാന അവസരമാണ് ചാമ്പ്യൻഷിപ്. വനിത കായിക വിനോദങ്ങളെ പിന്തുണക്കാനും പെൺകുട്ടികളെ കായിക പരിശീലനത്തിൽ പ്രോത്സാഹിപ്പിക്കാനുമുള്ള ഫെഡറേഷന്റെ താൽപര്യവും സൗദ് അൽ റൂമി വ്യക്തമാക്കി. ചാമ്പ്യൻഷിപ് മികച്ച നിലവാരം പുലർത്തിയതായി കുവൈത്ത് കരാട്ടേ ടീമിന്റെ പരിശീലകൻ സാദ് അൽ റാഷിദി പറഞ്ഞു.സ്ത്രീകളുടെ കായിക വിനോദങ്ങൾ വികസിപ്പിക്കുന്നതിൽ ചാമ്പ്യൻഷിപ് ഗുണം ചെയ്യുമെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.