ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റി​വ് കു​വൈ​ത്ത് ചാ​പ്റ്റ​ർ ഈ​ദ് സം​ഗ​മം

കരുവാരകുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ ഈദ് സംഗമം

കുവൈത്ത് സിറ്റി: കരുവാരകുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ ഈദ് സംഗമവും ജനറൽ ബോഡി യോഗവും അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. ആക്ടിങ് പ്രസിഡന്റ്‌ യൂസുഫ് നമ്പിയൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മുജീബ് ചേരിയോടൻ ഉദ്ഘാടനം ചെയ്തു. സജിൽ കണ്ണത്ത് സ്വാഗതം പറഞ്ഞു. നിസാർ കുരിക്കൾ റിപ്പോർട്ട് അവതരിപ്പിച്ചു. 18 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ഫാസിൽ കരുവാരകുണ്ട് ( പ്രസി.), യൂസുഫ് നമ്പിയൻ, ഹബീബ്, നിസാർ കുരിക്കൾ (വൈസ് പ്രസി.), മുജീബ് ചേരിയോടൻ (ജന. സെക്ര.), ഇബ്രാഹിം ഇരിങ്ങാട്ടിരി, മിയാൻദാദ്, സാലിഹ് കുണ്ടോട (സെക്ര.), സജിൽ (ട്രഷ.). ഷൗക്കത്ത് മേനേട്ടിൽ, സാലി നീലാഞ്ചേരി (രക്ഷാധികാരികൾ). ഷമീർ കക്കറ, മൂസ കേരള, ഷമീർ തരിശ്, രാജൻ കുട്ടത്തി, റഷീദ് തങ്ങൾ, നിസാം കേരള, ജാഫർ തരിശ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).

Tags:    
News Summary - Karuvarkundu Palliative Kuwait Chapter Eid Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.