കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ കുവൈത്ത് 'കാരുണ്യ സ്പർശം 2020' പരിപാടി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധി തുടങ്ങിയ അന്നുമുതൽ അംഗങ്ങൾക്ക് വൈദ്യസഹായവും ഭക്ഷണ സഹായവും മാനസിക പിന്തുണയും നൽകുന്നു. 200ഒാളം കുടുംബങ്ങളിലേക്കാണ് കാരുണ്യസ്പർശം പദ്ധതി വഴി കാരുണ്യം എത്തുന്നത്.
ഉദ്ഘാടന യോഗത്തിൽ സംഘടനയുടെ ചീഫ് കോഓഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. സാൽമിയ ഏരിയ മുൻ പ്രസിഡൻറ് മുഹമ്മദ് ഹദ്ദാദ് സ്വാഗതം പറഞ്ഞു. ആദ്യകാല ജോയൻറ് സെക്രട്ടറിയും നാട്ടിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബഷീർ ആറങ്ങാടി, പ്രവർത്തകരായ കെ.പി. ബാലൻ, എ.കെ. ബാലൻ, സദൻ നീലേശ്വരം, മൻസൂർ കൊവ്വൽപള്ളി, സാമൂഹിക പ്രവർത്തകൻ ഹമീദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.
കുവൈത്തിലെ പ്രവർത്തകരും നേതാക്കളും ഓൺലൈൻ വഴി പരിപാടിയിൽ പങ്കുചേർന്നു. കെ.ഇ.എ ആക്ടിങ് ചെയർമാൻ ഖലീൽ അടൂർ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി സലാം കളനാട്, പ്രോഗ്രാം കൺവീനർ സുധൻ ആവിക്കര, മുൻ ചെയർമാൻ എൻജിനീയർ അബൂബക്കർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ കൺവീനർ ഹനീഫ് പാലായി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.