കുവൈത്ത് സിറ്റി: സാൽമിയ-ഹവല്ലി ഏരിയ കമ്മിറ്റി ലോക രക്തദാന ദിനാചരണ ഭാഗമായി ഒാൺകോസ്റ്റ് കുവൈത്തിെൻറ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡൻറ് ഫാറൂഖ് ശർഖി അധ്യക്ഷത വഹിച്ചു. കെ.ഇ.എ ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു.
ഒാൺകോസ്റ്റ് പ്രതിനിധികളായി ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. ടി.എ. രമേശ്, ഒാപറേഷൻ മാനേജർ നിധീഷ്, മീഡിയ മാനേജർ ഉമേഷ്, അഡ്വർടൈസിങ് ഡെക്കറേഷൻ മാനേജർ ടി.കെ. മുഹമ്മദ് റാഫി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
കെ.ഇ.എ ആക്ടിങ് ജനറൽ സെക്രട്ടറി സുധൻ അവിക്കര, ട്രഷറർ സി.എച്ച്.മുഹമ്മദ് കുഞ്ഞി, ഏരിയ കോഓഡിനേറ്റർ അസീസ് തളങ്കര, ഓൺകോസ്റ്റ് കുവൈത്ത് പ്രതിനിധി സി.എച്ച്. ഫൈസൽ, സുബൈർ കടങ്കോട്, സത്താർ കൊളവയൽ, കബീർ മഞ്ഞംപാറ എന്നിവർ ഉദ്ഘാടനചടങ്ങിൽ സംസാരിച്ചു.
സി. കമറുദ്ദീൻ, മുഹമ്മദ് ഹദ്ദാദ്, ഇക്ബാൽ ആരിക്കാടി, ഏരിയ ഭാരവാഹികളായ നളിനാക്ഷൻ ഒളവറ, അഷ്റഫ് കുച്ചാണം, അബ്ദുല്ല കടവത്ത്, മുസ്തഫ ചെമ്മനാട്, കാദർ കടവത്ത് എന്നിവർ സംബന്ധിച്ചു, പ്രോഗ്രാം കോഓഡിനേറ്റർ ഫായിസ് ബേക്കൽ സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി ഹസ്സൻ ബല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.