കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ക്രിസ്മസ് പുതുവത്സരാഘോഷം ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ ഫിറോസ് നാലകത്ത് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.
ജോബി എബ്രഹാം, റാഫി കല്ലായി, നമിത ശിവകുമാർ, സമീർ വെള്ളയിൽ, മാളവിക വിജേഷ്, അനസ് പുതിയോട്ടിൽ, കെ.ടി. സമീർ, രജിത തുളസീധരൻ, ഷാഹിന സുബൈർ, ജിഷ സുരേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. താര തുളസീധരൻ, ചിന്നു ശ്യാം, വൈഷ്ണവ്, ആന്ദ്രേ മരിയ ജിൻസ്, ട്രിപ്ലെറ്റുകളായ അനഘ കൃഷ്ണൻ, ബൃന്ദ കൃഷ്ണൻ, ചൈത്ര കൃഷ്ണൻ എന്നിവർ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. ഐറിൻ സാജുവിന്റെ വയലിൻ വാദനവും പരിപാടിക്ക് മിഴിവേകി.
ഭാരവാഹികളായ ഇല്യാസ് തോട്ടത്തിൽ, സന്തോഷ് പുനത്തിൽ, കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ, ടി.എം. പ്രജു, ഷാഹിന സുബൈർ, ഉബൈദ് ചക്കിട്ടക്കണ്ടി, എം.പി. അബ്ദുറഹ്മാൻ, തുളസീധരൻ തോട്ടക്കര, റൗഫ് പയ്യോളി, ഹാരിസ് ബഡനേരി, കെ.ടി. സമീർ എന്നിവർ സംസാരിച്ചു. ട്രഷറർ ഷിജിത് കുമാർ ചിറക്കൽ നന്ദി പറഞ്ഞു. ഇ.പി. ഷഹീർ, സുരേഷ് മാത്തൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.