കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് 2024-2025 വർഷത്തേക്കുള്ള സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏരിയ ജനറൽ ബോഡി യോഗത്തിൽ കെ.ടി. സമീർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി എം.എം. സുബൈർ ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഷംസീർ വി.എ സ്വാഗതവും പ്രജിത് പ്രേം നന്ദിയും അറിയിച്ചു. അഡ്വൈസറി ബോർഡ് മെംബർ സുരേഷ് മാത്തൂർ ആശംസകൾ അറിയിച്ചു. തെരഞ്ഞെടുപ്പിൽ കെ.ഡി.എൻ.എ ഓഡിറ്റർ അസീസ് തിക്കോടി നിരീക്ഷകനായി.
പുതിയ ഭാരവാഹികൾ: കെ.ടി.സമീർ (പ്രസി), അനസ് പുതിയൊട്ടിൽ(വൈ. പ്രസി), വി.എ.ഷംസീർ (ജന. സെക്ര), ബിപിൻ തോമസ് (ജോ.സെക്ര), പ്രജിത് പ്രേം (ട്രഷ), ബഷീർ ബാത്ത, എം.എം. സുബൈർ, സുരേഷ് മാത്തൂർ, അസീസ് തിക്കോടി, നാസർ തിക്കോടി, ഫിറോസ് നാലകത്ത് (സെൻട്രൽ എക്സിക്യൂട്ടീവ്), ലസിത ജയപ്രകാശ്, അഷീക ഫിറോസ്, ജസീല സമീർ (വുമൺസ് ഫോറം സെൻട്രൽ എക്സിക്യൂട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.