കുവൈത്ത് സിറ്റി: കെ.ഇ.എ. കുവൈത്ത് ഗ്രാന്റ് ഇഫ്താർ സംഗമം ഡോ. അമിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാമകൃഷ്ണർ കള്ളർ അധ്യക്ഷത വഹിച്ചു. ശിഹാബ് മാസ്റ്റർ നിലഗിരി റമദാൻ സന്ദേശം നൽകി. ചെയർമാൻ ഖലിൽ അടൂർ, പാട്രേൺ അപ്സര മഹമുദ്, കുട ജനറൽ കൺവീനർ അലക്സ് മാത്യു, മുബാറക് കാമ്പ്രത്ത്, ബി.എസ്. പിള്ള, തോമസ് കടവിൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഹമിദ് മധുർ, ട്രഷറർ അസീസ് തളങ്കര, ചീഫ് കോഓഡിനേറ്റർ ഹനീഫ പലായി, അഡ്വൈസറി അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി, എക്സിക്യൂട്ടിവ് ഭാരവാഹികളും വിവിധ ഏരിയ പ്രവർത്തകരും ഇഫ്താറിന് നേതൃത്വം നൽകി. ജനറൽ കൺവീനർ ഫൈസൽ സി.എച്ച് സ്വാഗതവും കൺവീനർ ഖുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.