കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) സാൽമിയ ഹവല്ലി ഏരിയ കമ്മിറ്റി മുലാഖാത്ത് ഫാമിലി പിക്നിക് കബദ് റിസോർട്ടിൽ നടന്നു. ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സമീഉള്ള സ്വാഗതം പറഞ്ഞു. ചീഫ് പാട്രെൺ സത്താർ കുന്നിൽ, പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ, കോഓഡിനേറ്റർ ഹനീഫ പാലായി, വൈസ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി, നാസർ, അഷ്റഫ് തൃക്കരിപ്പൂർ, ഫായിസ് ബേക്കൽ എന്നിവർ സംസാരിച്ചു. വിവിധ കലാകായിക പരിപാടികളും മത്സരങ്ങളും നടന്നു. ഹനീഫ പാലായി, രാമകൃഷ്ണൻ കള്ളാർ എന്നിവർ നേതൃത്വം നൽകി. നൗഷാദ് തിടിൽ, ശ്രീനിവാസൻ, ക്രിസ്റ്റി എന്നിവർ നയിച്ച ഗാനമേളയുമുണ്ടായി.
കെ.ഇ.എ 2023-24 വർഷത്തെ പുതിയ ഭാരവാഹികൾക്കുള്ള സ്വീകരണവും സമ്മാനദാനവും നടന്നു. ഏരിയ പ്രസിഡന്റ് ഹസ്സൻ ബല്ല അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ജലീൽ അരിക്കാടി, ഹാരിസ് മുട്ടുന്തല, യദവ് ഹോസ്ദുർഗ്, മുനീർ കുണിയ, സലാം കളനാട്, നാസർ ചുള്ളിക്കര, സുബൈർ കടങ്കോട്, പ്രശാന്ത് നെല്ലിക്കട്ട, റഫീഖ് ഒളവറ, ഫാറൂഖ് ശർക്കി, സമീർ ബദരിയ, ഫൈസൽ, യൂനുസ് അതിഞ്ഞാൽ, യൂസഫ് കൊതിക്കാൽ, മുഹമ്മദ് ഹദ്ദാദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ സമിഉള്ളാഹ്, കൺവീനർമാരായ ഫൈസൽ, ഫൈസൽ, ഷഫീഖ് തിടിൽ, സമീർ ബദരിയ, ജാസിർ, കരീം കോളവയൽ എന്നിവർ നേതൃത്വം നൽകി. ഏരിയ ജനറൽ സെക്രട്ടറി ഫായിസ് ബേക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.