കുവൈത്ത് സിറ്റി: കാസര്‍കോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ അഞ്ചാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് നാട്ടിൽ സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ അഷ്റഫ് തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു. കേന്ദ്ര ജനറൽ സെക്രട്ടറി സലാം കളനാട് അധ്യക്ഷത വഹിച്ചു.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഡോ. സന്തോഷ് പനയാൽ മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.എ കമ്യൂണിറ്റി അവാർഡ് ജേതാവ് യഹിയ തളങ്കര, കേന്ദ്ര വൈസ് പ്രസിഡൻറ് കബീർ തളങ്കര എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ ഉന്നതവിജയം നേടിയവരെയാണ് ആദരിച്ചത്. ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിസ്മയ ബാലകൃഷ്ണന് മുൻ ചെയർമാൻ എൻജിനീയർ അബൂബക്കറിെൻറ പ്രത്യേക പുരസ്കാരം അടക്കം 10,000 രൂപയും മൊമെേൻറായും നൽകി.
ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ വീതം കാഷ് പ്രൈസും മൊമെേൻറായും നൽകി. കെ.ഇ.എ അംഗമായ ഭാസ്കരെൻറ കുടുംബത്തിനുള്ള എഫ്.ബി.എസ് ഫണ്ട് മീഡിയ കൺവീനർ കെ.വി. സമീഉല്ല കൈമാറി. നേതാക്കളായ എൻജിനീയർ അബൂബക്കർ, ഹസ്സൻ മാങ്ങാട്, മിയാദ് തളങ്കര, സദൻ നീലേശ്വരം, പി.പി. ഇബ്രാഹിം, സനൂപ്, കെ.പി. ബാലൻ, എ.കെ. ബാലൻ, എസ്.എം. ഹമീദ്, സാജു പള്ളിപ്പുഴ, ജാഫർ ജഹ്റ, സുനിൽ മാണിക്കോത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയൻറ് കൺവീനർ നവാസ് തളങ്കര നന്ദി പറഞ്ഞു. അഞ്ചാം വർഷവും അവാർഡ് കമ്മിറ്റി കൺവീനറായ മുനീർ കുണിയയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.