കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗില്‍ സിൽവർ സ്റ്റാർ എഫ്.സി ജേതാക്കളായി. മിശ്രിഫ് പബ്ലിക് അതോറിറ്റി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തില്‍ മുൻ ചാമ്പ്യൻമാരായ ചാമ്പ്യൻസ് എഫ്.സിയെ ടൈബ്രേക്കറിൽ കീഴടക്കിയാണ് അവർ കിരീടത്തിൽ മുത്തമിട്ടത്. ആദ്യ പകുതിയിൽ ആൽബിൻ നേടിയ ഒരു ഗോളിന് ചാമ്പ്യൻസ് എഫ്.സി മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ താളം വീണ്ടെടുത്ത സിൽവർസ്റ്റാർ വേഗതയേറിയ നീക്കങ്ങൾകൊണ്ട് ചാമ്പ്യൻസ് എഫ്.സിയുടെ ഗോൾമുഖത്ത് നിരന്തരം ഭീഷണി ഉയര്‍ത്തി. രണ്ടാം പകുതി അവസാനിക്കും മുമ്പ് ഗോള്‍ നേടി രാഹുൽ സിൽവർ സ്റ്റാറിന്റെ രക്ഷകനായി. അധികമസമയത്തും സമനില പാലിച്ചപ്പോൾ ടൈബ്രേക്കറിൽ വിജയികളെ നിശ്ചയിച്ചു. സോക്കർ ലീഗിലെ ലൂസേഴ്സ് ഫൈനലിൽ യങ് ഷൂട്ടേഴ്സ് അബ്ബാസിയ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ പരാജപ്പെടുത്തി മൂന്നാം സ്ഥാനം നേടി. യങ് ഷൂട്ടേഴ്സിന് വേണ്ടി സ്റ്റാർ സ്ട്രൈക്കർ സുറൂദ് ഹാട്രിക് ഗോളുകൾ നേടി.
സോക്കർ ലീഗിൽ പ്ലയർ ഓഫ് ദി ടൂർണമെൻറയി പ്രദീപിനേയും (ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ്), ഗോൾ കീപ്പറായി ഷൈജലിനേയും (സിൽവർ സ്റ്റാർസ്), ഡിഫൻഡറായി ജിതേഷിനേയും (ബോസ്കോ ചാമ്പ്യൻസ് എഫ്.സി), ടോപ് സോകോററായി ഇബ്രാഹീംകുട്ടിയേയും (മാക് കുവൈത്ത്), എമേർജിങ് പ്ലയറായി ഹാഫിലിനേയും (ബോഡിസോൺ റൗദ എഫ്.സി) തിരഞ്ഞെടുത്തു. കുവൈത്ത് നാഷനൽ ഫുട്ബാൾ ടീം ട്രെയിനർ സാൻറി സിദ്ദീഖ് മുഖ്യാതിഥിയായി. ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഷബീർ അഡ്രസ്, കൂളൻറ് സലീം, ഷാജി (ഫോക്ക് കണ്ണൂർ), അനഘ സിദ്ദീഖ്, അബൂബക്കർ, കെഫാക് ഭാരവാഹികളായ ടി.വി. സിദ്ദീഖ്, വി.എസ്. നജീബ്, കെഫാക് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഗുലാം മുസ്തഫ, അബ്ദുറഹ്മാൻ, ബിജു ജോണി, റോബർട്ട് ബർണാഡ്, പ്രദീപ് കുമാർ, ഷബീർ കളത്തിങ്കൽ, തോമസ് അവറാച്ചൻ, ബേബി നൗഷാദ്, ഫൈസൽ ഇബ്രാഹീം, റബീഷ്, അബ്ബാസ്, നൗഫൽ, ഹനീഫ, അസ്വദ്, ഹൈതം ഷാനവാസ്, അമീർ, നാസർ പള്ളത്ത് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.