കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബാള്‍ മാമാങ്കത്തിന് വെള്ളിയാഴ്ച വൈകീട്ട് തിരശ്ശീലവീഴും. കഴിഞ്ഞ ഒമ്പതു മാസമായി നടന്നുവന്ന കെഫാക് സീസണ് ഫൈവ് സോക്കര്‍ ലീഗിെൻറയും മാസ്റ്റേഴ്സ് ലീഗിെൻറയും ഗ്രാന്‍ഡ് ഫിനാലെ മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയത്തില്‍ നടക്കും. സോക്കര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ശിഫ- അല്‍ജസീറ സോക്കര്‍ കേരള കരുത്തരായ ചാമ്പ്യന്‍സ് എഫ്.സിയെ നേരിടുമ്പോള്‍ മാസ്റ്റേഴ്സ് ലീഗില്‍ യങ് ഷൂട്ടേഴ്സ് അബ്ബാസിയ -സി.എഫ്.സി സാല്‍മിയയെ നേരിടും.
സോക്കര്‍ കേരളയുടെ അഞ്ചു സീസണുകള്‍ക്കിടെ നാലാമത്തെ ഫൈനലിലാണ് ഇറങ്ങുന്നതെങ്കില്‍ ചാമ്പ്യന്‍സ് എഫ്.സിയുടെ ആദ്യ ഫൈനലാണ്. സെമി ഫൈനലുകളില്‍ സോക്കര്‍ കേരള എക്സ്ട്രാ ടൈമിെൻറ ആദ്യ പകുതിയില്‍ ശഫീഖ് നേടിയ ഗോളിലാണ് ശക്തരായ ബ്ലാസ്റ്റേഴ്സ് എഫ്.സി കുവൈത്തിനെ കീഴടക്കിയത്. രണ്ടാം സെമി ഫൈനലില്‍ ചാമ്പ്യന്‍സ് എഫ്.സി മത്സരത്തിെൻറ അവസാന മിനിറ്റില്‍ നായകന് പ്രിന്‍സ് നേടിയ ഗോളില്‍ ബിഗ് ബോയ്സിനെ മറികടന്നാണ് ഫൈനലിലേക്ക് മുന്നേറിയത്. മാസ്റ്റേഴ്സ് ലീഗില്‍ സി.എഫ്.സി സാല്‍മിയ ഏകപക്ഷീയമായ ഒരു ഗോളിന് ബിഗ്ബോയ്സ് എഫ്.സിയെയും രണ്ടാം സെമിയില്‍ യങ് ഷൂട്ടേഴ്സ് ഒരു ഗോളിന് ശക്തരായ അല്‍ഫോസ് റൗദയെയും പരാജയപ്പെടുത്തി.
സോക്കര്‍ ലീഗിെൻറ ലൂസേഴ്സ് ഫൈനലില്‍ ബ്ലാസ്റ്റേഴ്സ് കുവൈത്ത് ബിഗ്ബോയ്സുമായും മാസ്റ്റേഴ്സ് ലീഗിെൻറ ലൂസേഴ്സ് ഫൈനലില്‍ ബിഗ്ബോയ്സ് അല്‍ഫോസ് റൗദയെയും നേരിടും. ഗ്രാന്‍ഡ് ഫിനാലേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.