കുവൈത്ത് സിറ്റി: രണ്ടാം പിണറായി സർക്കാറിെൻറ കന്നി ബജറ്റിന് പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം. കഴിഞ്ഞ വർഷത്തെ പ്രഖ്യാപനങ്ങളിൽ പലതും ഇപ്പോഴും കടലാസിലിരിക്കുേമ്പാൾ പുതിയ പ്രഖ്യാപനങ്ങളുടെ സാധ്യത എത്രത്തോളമുണ്ടെന്ന് അവർ ചോദിക്കുന്നു.
മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിെൻറ 54ാം പേജിൽ പ്രവാസികൾക്കായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിച്ചത്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുമുള്ള 'നോർക്ക സെൽഫ് എംേപ്ലായ്മെൻറ് സ്കീമാണ് ഇതിൽ പ്രധാനം. ഈ പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് 1000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പലിശ ഇളവിന് 25 കോടിയും അനുവദിച്ചു. പ്രവാസി ക്ഷേമ പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തിയതാണ് രണ്ടാമത്തെ പ്രഖ്യാപനം. പ്രവാസികളിൽ 14.32 ലക്ഷം പേരും തിരികെയെത്തിയെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട സർക്കാറിന്, ഇവർക്കായി വ്യക്തമായ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മടങ്ങിയെത്തിയവരിൽ ഏറെയും തൊഴിൽ നഷ്ടപ്പെട്ടവരാണെന്നും ബജറ്റിൽ പറയുന്നുണ്ട്.
സമാന പദ്ധതികൾ കഴിഞ്ഞ വർഷം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലുമുണ്ടായിരുന്നു. ജോലി നഷ്ടമായി നാട്ടിൽ വരുന്നവർക്ക് സർക്കാർ പിന്തുണയുണ്ടാകുമെന്ന തോന്നലുളവാക്കുന്ന ബജറ്റായിരുന്നു കഴിഞ്ഞ വർഷം. എന്നാൽ, ഇതിൽ എത്രത്തോളം യാഥാർഥ്യമാക്കി എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു. പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് രണ്ടു കോടി നീക്കിവെച്ചിരുന്നു. ഇതും യാഥാർഥ്യമായില്ല. ലോകകേരള സഭക്ക് 12 കോടി വകയിരുത്തിയെങ്കിലും പ്രവർത്തനം നടന്നിട്ടില്ലെന്ന് ലോക കേരള സഭ അംഗങ്ങൾ തന്നെ പറയുന്നു. പ്രവാസികൾക്കിടയിൽ ബോധവത്കരണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും നടപ്പായില്ല. പ്രവാസി ചിട്ടിയോടൊപ്പം പെൻഷനും ഇൻഷുറൻസും ഏർപ്പെടുത്താനും ബജറ്റിൽ നിർദേശമുണ്ടായിരുന്നു.
മുൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ പൂർണമായും നടപ്പാക്കിയാൽ പ്രവാസികൾക്ക് ആശ്വാസമാകും. കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങൾ വിവിധ വിദേശരാജ്യങ്ങളിൽ ജോലി ചെയ്തിരുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 14 ലക്ഷം പേർ മടങ്ങിയെത്തിയെന്ന് സർക്കാർ തന്നെ പറയുേമ്പാൾ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാം. ഇവരിൽ ഒരു ശതമാനത്തിനു പോലും പുനരധിവാസം ലഭിച്ചിട്ടില്ലെന്നതാണ് സത്യം.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വലിയ മടങ്ങിവരവ് ഉണ്ടായത്. വ്യക്തിപരമായി മാത്രമല്ല, നാടിെൻറ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുന്നതാണ് പ്രവാസികളുടെ ഒഴുക്ക്. വർഷാവർഷം ലക്ഷക്കണക്കിന് രൂപ കേരളത്തിലേക്കെത്തിച്ചിരുന്നവരാണ് ഇപ്പോൾ തൊഴിലില്ലാതെ വീട്ടിലിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത ഇവരുടെ തൊഴിൽ വൈദഗ്ദ്യം ഉപയോഗപ്രദമാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നടപ്പായിട്ടില്ല.നാട്ടിലെത്തിയ പ്രവാസികൾ ചെറിയ ശമ്പളത്തിനാണെങ്കിലും ഗൾഫിലേക്കുതന്നെ മടങ്ങാൻ തുനിയുന്നതിെൻറ കാരണവും ഈ അവഗണനയാണ്.
ബജറ്റിലെ പൊടിക്കൈകൾ കൊണ്ട് മറികടക്കാവുന്നതല്ല കേരളത്തിലെ പ്രവാസി പ്രതിസന്ധിയെന്ന് കണക്കുകൾ പറയുന്നു. കേരളത്തിെൻറ ജി.ഡി.പിയുടെ 20 ശതമാനവും എത്തിയിരുന്നത് പ്രവാസലോകത്തുനിന്നാണ്. റിസർവ് ബാങ്കിെൻറ 2018ലെ കണക്കുപ്രകാരം ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസി പണത്തിെൻറ 19 ശതമാനവും കേരളത്തിലേക്കാണ്.
മഹാരാഷ്ട്ര (16.7 ശതമാനം), കർണാടക (15), തമിഴ്നാട് (എട്ട്) എന്നീ വലിയ സംസ്ഥാനങ്ങൾ പോലും കേരളത്തിനു പിന്നിലാണ്. ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിൽ പ്രവാസികൾ നിക്ഷേപിച്ചിരിക്കുന്നത്. ഇത് വലിയ തോതിൽ പിൻവലിക്കപ്പെടുന്ന സാഹചര്യമുണ്ടായേക്കും. ഇതൊഴിവാക്കാൻ വൻകിട പ്രവാസി പുനരധിവാസ പാക്കേജുകൾ നടപ്പാക്കേണ്ടിവരും.
സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിെൻറ മൈഗ്രേഷൻ മോണിറ്ററിങ് പഠന പ്രകാരം 1991ൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 3025 കോടി രൂപയാണ്. 2008ൽ എത്തിയപ്പോൾ ഇത് 43,288 കോടിയായി. 2021 എത്തുേമ്പാൾ ഇത് ഇരട്ടിയിലേറെ വർധിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ സാമ്പത്തിക അടിയന്തരാവസ്ഥക്ക് ഇടയിൽ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് പ്രവാസികൾ ഉൾപ്പെടെ ഏവർക്കും പ്രതീക്ഷ നൽകുന്നതാണെന്ന് െഎ.എം.സി.സി അഭിപ്രായപ്പെട്ടു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുമ്പോഴും പൊതുജനാരോഗ്യത്തിന് ഉൗന്നൽ നൽകി.
പ്രവാസികൾ ഉൾപ്പെടെ സംസ്ഥാനത്തെ ഓരോരുത്തർക്കും സംരക്ഷണം ഉറപ്പുവരുത്തുന്ന ബജറ്റിലെ പ്രഖ്യാപനങ്ങൾ ശ്ലാഘനീയമാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് പിന്നാക്കം പോകുന്നില്ല. പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല എന്നതും സ്വാഗതാർഹമാണെന്ന് ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു.
കോവിഡ് പ്രതിരോധ രംഗത്തും അനുബന്ധ മേഖലകളിലും പരമാവധി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബജറ്റാണിതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. പ്രതിരോധത്തിനും ചികിത്സക്കും പുനരധിവാസത്തിനുമായി ആരോഗ്യമേഖലക്ക് വലിയ ധനസഹായം നല്‍കിയിട്ടുണ്ട്. വാക്സിനേഷനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും ബജറ്റ് മുന്‍ഗണന നല്കുന്നു. പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചതും നല്ല ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് സിറ്റി: കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും പ്രവാസികളെ കൂടി ചേര്‍ത്തുപിടിക്കുന്നതാണ് രണ്ടാം പിണറായി സര്‍ക്കാറിെൻറ ആദ്യ ബജറ്റെന്ന് കല കുവൈത്ത്. പ്രവാസിക്ഷേമത്തിന് കൂടുതൽ ഊന്നൽ നൽകിയ ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്. നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെൻറ് സ്കീം വഴി 1000 കോടി രൂപ വായ്പ ലഭ്യമാക്കുന്നതിൽ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരി മൂലം തിരികെയെത്തിയ 14 ലക്ഷത്തോളം പ്രവാസികളിൽ ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോർക്ക സെൽഫ് എംപ്ലോയ്മെൻറ് സ്കീം.
കൂടാതെ വിവിധ പ്രവാസി പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തി. കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്കി അവതരിപ്പിച്ച ബജറ്റ് തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്നും സംസ്ഥാനത്തിെൻറ നിലവിലെ സാഹചര്യത്തില്‍ പ്രവാസികളെ കൂടി ചേര്ത്തുപിടിച്ചുകൊണ്ടുള്ളതാണെന്നും കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാന്, ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവര്‍ വാർത്തക്കുറിപ്പില്‍ പറഞ്ഞു.
കുവൈത്ത് സിറ്റി: കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് തികച്ചും നിരാശജനകമെന്ന് ഒ.ഐ.സി.സി കുവൈത്ത് പ്രതികരിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിെൻറ ആവർത്തനം മാത്രമാണിത്. ക്രിയാത്മമായ പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ആരോഗ്യ മേഖലക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കിലും മറ്റു സാമ്പത്തിക മേഖലകളെ ഉയർത്തുന്നതിന് പര്യാപ്തമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ പരാമർശിച്ചിട്ടില്ല. പ്രവാസി സമൂഹത്തിെൻറ ക്ഷേമപ്രവർത്തനങ്ങൾക്ക് പര്യാപ്തമായ കാര്യമായ സംഭാവനയൊന്നും ഈ ബജറ്റിലില്ലെന്ന് ഒ.ഐ.സി.സി കുവൈത്ത് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.