കുവൈത്ത് സിറ്റി: കേരളോത്സവം ജേതാക്കളായ ഫർവാനിയ സോൺ ഗെറ്റുഗതർ സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ ഫർവാനിയ യൂനിറ്റ് പ്രസിഡന്റ് അഷറഫ് വാക്കത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. റിഗ്ഗായ് യൂനിറ്റ് പ്രസിഡന്റ് സലാഹുദ്ദീൻ, ഖൈത്താൻ പ്രസിഡന്റ് അഫ്ത്താബ് ആലം എന്നിവർ ആശംസകൾ നേർന്നു. പ്രവാസി വെൽഫെയർ കേന്ദ്ര ജനറൽ സെക്രട്ടറി റസീന മൊഹിയുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.
കലോത്സവ ക്യാപ്റ്റൻ ഇളയത് ഇടവ വിജയാനുഭവങ്ങൾ പങ്കുവെച്ചു. ഒന്നാം സ്ഥാനം നേടിയ സ്റ്റേജ് പരിപാടികളുടെ പുനരാവിഷ്ക്കരണവും ക്യാപ്റ്റൻ ഇളയത് ഇടവക്കും മറ്റു വിംഗ് ലീഡർമാർക്കും ആദരമർപ്പിക്കലും നടന്നു. കുട്ടികൾക്കുള്ള സമ്മാനങ്ങളും പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കേന്ദ്ര പ്രസിഡന്റ് ലായിക്ക് അഹമദ് സമാപനം നടത്തി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.