കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാമിക് കൗണ്‍സില്‍ അംഗങ്ങള്‍ക്കായുള്ള മെഡിസിന്‍ ഡിസ്കൗണ്ട് സ്കീം പ്രഖ്യാപിച്ചു.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അല്‍ ഹാഫിസ് ട്രേഡിങ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കെ.ഐ.സി വിഖായ മെഡിക്കല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് മരുന്നുകള്‍ക്കും മറ്റും കമ്പനിയുടെ ഫാര്‍മസികളില്‍ 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അല്‍ ഹാഫിസ് ഫാര്‍മസി വിഭാഗം മാനേജര്‍ ജെര്‍ജസ് മൈക്കല്‍, കെ.ഐ.സി ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി, വിഖായ കേന്ദ്ര കണ്‍വീനര്‍ സവാദ് കൊയിലാണ്ടി, മെഡിക്കല്‍ വിങ് കോഓഡിനേറ്ററും കമ്പനി ജീവനക്കാരനുമായ അബ്ദുല്‍ ഗഫൂര്‍ കോടിക്കല്‍, നിസാര്‍ അലങ്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നിലവില്‍ അംഗങ്ങള്‍ക്കായുള്ള മുസാനദ പദ്ധതിക്ക് പുറമെയുള്ള ഇത്തരം ക്ഷേമപദ്ധതികള്‍, എല്ലാ മെംബര്‍മാരും ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, വിഖായ സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.