കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീല്‍ ഹവല്ലി മേഖല കമ്മിറ്റികളുടെ കീഴില്‍ മജ്ലിസുന്നൂറും റമദാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു.
ഫഹാഹീല്‍ മേഖല നടത്തിയ പരിപാടിയില്‍ ജൗഹര്‍ മാഹിരി കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിലൂടെ ഹൃദയാന്തരങ്ങളില്‍ മാറ്റം സംഭവിച്ചുവോ എന്നതുസംബന്ധിച്ച് ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഫഹാഹീല്‍ മേഖല പ്രസിഡൻറ് അമീന്‍ മൗലവി ചേകനൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി സൈനുന്‍ ആബിദ് ഫൈസി സംസാരിച്ചു. മേഖല ജനറൽ സെക്രട്ടറി എൻജിനീയര്‍ മുനീര്‍ സ്വാഗതവും സെക്രട്ടറി ഹസന്‍ തഖ്വ നന്ദിയും പറഞ്ഞു.
ഹവല്ലി മേഖല പരിപാടിയില്‍ അഫ്സൽ വാഫി ചെറുവത്തൂർ മുഖ്യപ്രഭാഷണം നടത്തി. ദൈവവുമായി കൂടുതല്‍ അടുക്കാനും പ്രാർഥനയിലൂടെ ആത്മവിശ്വാസം കൈവരിക്കാനും നമുക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.സി ഹവല്ലി മേഖല പ്രസിഡൻറ് അബ്ദുറഹീം ഹസനി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഫാസില്‍ കരുവാരകുണ്ട്, ട്രഷറര്‍ അഷ്റഫ് ഫൈസി എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.