കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) 2023-24 വർഷത്തേക്കുള്ള ഖൈത്താൻ മേഖല കമ്മിറ്റി നിലവില്‍ വന്നു.
ഭാരവാഹികൾ: അബ്ദുല്ല അസ്ഹരി (പ്രസി), മിസ്ഹബ് തലയില്ലത്ത് (ജന. സെക്ര), മഹ്മൂദ് ഹാജി (ട്രഷ), അബ്ദുസ്സലാം മുസ്ലിയാർ, അബൂബക്കർ മയ്യേരി, നാസർ മൗലവി (വൈ. പ്രസി), മൊയ്തീൻ ബായാർ, മുനാസ് മുസ്തഫ, മൻസൂർ തത്തനാത്ത് (ജോ. സെക്ര). കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹംസ ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരിമി പ്രാർഥന നടത്തി. അഷ്റഫ് അൻവരി അധ്യക്ഷത വഹിച്ചു. ശിഹാബ് മാസ്റ്റർ, നാസർ കോഡൂർ, മുസ്തഫ ദാരിമി, സൈനുൽ ആബിദ് ഫൈസി, അബ്ദുൽ ഹകീം മൗലവി വാണിയന്നൂർ, ലത്തീഫ് എടയൂർ എന്നിവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് മൗലവി സ്വാഗതവും മിസ്ഹബ് തലയില്ലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.