കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മജ്ലിസുന്നൂറും ശൈഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ, കോട്ടുമല ബാപ്പു ഉസ്താദ്, അത്തിപ്പറ്റ ഉസ്താദ് എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. കുവൈത്ത് എസ്.കെ.എസ്.എസ്.എഫ് ഫേസ്ബുക്ക് പേജ് വഴി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ കെ.ഐ.സി ചെയര്മാന് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. എസ്.െഎ.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുറഹ്മാൻ അറയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.
മഹാരഥന്മാരായിരുന്ന പണ്ഡിതന്മാരുടെ കറകളഞ്ഞ ജീവിത രീതി നാം മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദുല്‍ ഹക്കീം മൗലവി നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കൾ, മേഖല യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.