കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ സില്‍വര്‍ ജൂബിലി ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീര്‍ അഹ്മദ് നിര്‍വഹിച്ചു.
സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും പുരോഗതിക്കായി സംഘടന ആവിഷ്കരിച്ച വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.ഐ.സി സില്‍വര്‍ ജൂബിലി സ്വാഗതസംഘം ജനറൽ കണ്‍വീനര്‍ സൈനുല്‍ ആബിദ് ഫൈസി, വൈസ് ചെയര്മാന് ഇല്യാസ് മൗലവി, ഫിനാന്‍സ് മാനേജര്‍ ഇ.എസ്. അബ്ദുറഹ്മാന് ഹാജി, ഡെപ്യൂട്ടി കണ്‍വീനര്‍ നിസാര്‍ അലങ്കാര്‍, കേന്ദ്ര സെക്രട്ടറിമാരായ അബ്ദുല്‍ ഹകീം മൗലവി, അബ്ദു കുന്നുംപുറം, അബ്ബാസിയ മേഖല ജനറൽ സെക്രട്ടറി ബഷീര്‍ വജദാന് എന്നിവര്‍ സംബന്ധിച്ചു.
സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വൻറ് അഡോപ്ഷന്‍, പി.എസ്.സി പരിശീലനം, ജേണലിസം ട്രെയിനിങ്, കുടിവെള്ള പദ്ധതി, ഭവന നിർമാണ സഹായം, ആംബുലന്‍സ് സ്പോണ്‍സര്‍ഷിപ്പ്, സമൂഹ വിവാഹം, പുസ്തക പ്രകാശനം, കെ.ഐ.സി പെന്ഷന്, ഉപഹാര സമര്‍പ്പണം, സ്വയം തൊഴില്‍ പദ്ധതി, ഗ്ലോബല്‍ കോണ്‍ഫറന്‍സ്, മെഡിക്കല്‍ ക്യാമ്പ്, യൂനിറ്റി കോണ്‍ഫറന്‍സ് തുടങ്ങിയ പദ്ധതികളും പരിപാടികളുമാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.