കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജാബിരിയ സെൻട്രല്‍ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പില്‍ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി മേഖലകളിലെ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര് പങ്കെടുത്തു.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം, ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തുന്ന കാമ്പയിെൻറ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കെ.ഐ.സി പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, സെക്രട്ടറിമാരായ മുഹമ്മദലി പുതുപ്പറമ്പ്, മനാഫ് മൗലവി, വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍, വിഖായ കേന്ദ്ര കണ്‍വീനര്‍ സവാദ് കൊയിലാണ്ടി, മെഡിക്കല്‍ വിങ് കോഒാഡിനേറ്റര്‍മാരായ സമീര്‍ പാണ്ടിക്കാട്, സുഹൈല്‍ കോല്‍ക്കാട്ടില്‍, വിവിധ മേഖല ഭാരവാഹികളായ അമീന് മുസ്ലിയാര് ചേകനൂര്‍, എൻജിനീയര്‍ മുനീര്‍, അഷ്റഫ് അന്‍വരി, അബ്ദുല്ലത്തീഫ് മൗലവി, ജുനൈദ് കൊറ്റി, ഹബീബ് കയ്യം, ശിഹാബുദ്ദീന് കോഡൂര്‍, സെമീര്‍ ചെട്ടിപ്പടി, മുഹമ്മദ് വാണിയന്നൂർ, വിഖായ സീനിയര്‍ മെംബര്‍മാരായ അസീസ് പാടൂര്‍, ഇസ്മായില്‍ വള്ളിയോത്ത്, ശഫീർ കൊറ്റി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.