കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ച​ർ​ച്ച സം​ഗ​മ​ത്തി​ൽ മു​ഹ​മ്മ​ദ് ശ​മീം സം​സാ​രി​ക്കു​ന്നു

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ച​ർ​ച്ച സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ‘പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ് ലാ​മി​ക് ഗ്രൂ​പ് ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ച​ർ​ച്ച സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വാ​ഗ്മി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ശ​മീം മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

സാ​മൂ​ഹി​ക​മാ​യും പാ​ര​മ്പ​ര്യ​മാ​യും ഏ​റെ കെ​ട്ടു​പാ​ടു​ക​ൾ നി​റ​ഞ്ഞ മ​നു​ഷ്യ ജീ​വി​ത​ത്തി​ൽ നീ​തി​യു​ടെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും പ്രാ​യോ​ഗി​ക​വ​ത്ക​ര​ണ​ത്തി​ലൂ​ടെ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് സാ​ധ്യ​മാ​ക്കി​യ വി​പ്ല​വം മ​നു​ഷ്യ​ച​രി​ത്ര​ത്തി​ൽ എ​ന്നെ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വാ​ച​ക​ന്‍റെ നി​ല​പാ​ടു​ക​ളാ​ണ് ച​രി​ത്ര​ത്തി​ൽ മു​ഹ​മ്മ​ദി​നെ മ​റ്റാ​രേ​ക്കാ​ളും സ്മ​ര്യ പു​രു​ഷ​നാ​ക്കി​ത്തീ​ർ​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​നാ​ഫ് എം.​പി ഖു​ർ​ആ​ൻ അ​വ​ത​രി​പ്പി​ച്ചു.

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​നീ​ർ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി കേ​ന്ദ്ര നേ​താ​ക്ക​ളാ​യ അ​ൻ​വ​ർ സ​ഈ​ദ്, പി.​കെ. മ​നാ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. എ.​ആ​ർ. ഷാ ​അ​ലി സ്വാ​ഗ​ത​വും ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIG Abbasia Area Discussion Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.