കുവൈത്ത് സിറ്റി: കെ.ഐ.ജി അബ്ബാസിയ ഏരിയ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. അബ്ബാസിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അൻവർ സഈദ് റമദാൻ സന്ദേശം നൽകി. ഓരോ മതങ്ങളുടെയും വിശ്വാസ ആചാര അനുഷ്ഠാന കാര്യങ്ങളെക്കുറിച്ച് സാമാന്യമായെങ്കിലും എല്ലാവരും മനസ്സിലാക്കണമെന്നും അതിലൂടെ മാത്രമേ സൗഹൃദം വളർത്തിയെടുക്കുക സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.
കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് കെ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി സെക്രട്ടറി ഫൈസൽ വടക്കേക്കാട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.