കുവൈത്ത് സിറ്റി: മണിപ്പൂരിൽ നടക്കുന്നത് ഭരണകൂടങ്ങളുടെ ഒത്താശയോടെയുള്ള വംശീയ ഭീകര കൃത്യങ്ങളാണെന്ന് കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് (കെ.ഐ.ജി) കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗോത്രവർഗക്കാരും ക്രൈസ്തവ വിശ്വാസികളുമായ ജനങ്ങൾക്കുനേരെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ക്ഷേമവും സമാധാനവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണം. മണിപ്പൂരിൽ അമ്പതോളം ആളുകൾ കൊല്ലപ്പെടുകയും നാൽപതോളം ചർച്ചുകൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
പതിനായിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടിവന്നു. ഗോത്രവർഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന സംഘ്പരിവാർ ആഖ്യാനങ്ങൾ ഭീകരകൃത്യങ്ങളെ ലഘൂകരിക്കലും സത്യത്തെ മറച്ചുവെക്കലും കുറ്റവാളികളെ മഹത്വവത്കരിക്കലുമാണ്. ഭീകരമായ അന്തരീക്ഷം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. നിയമവാഴ്ച ഉറപ്പുവരുത്തി കുറ്റവാളികൾക്കെതിരെ കർശന നടപടികളെടുക്കാൻ നിയമപാലകരും നീതിന്യായ സംവിധാനവും ഉണർന്നുപ്രവർത്തിക്കണമെന്നും കെ.ഐ.ജി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.