കുവൈത്ത് സിറ്റി: വ്യക്തിത്വ വികാസവും ആശയവിനിമയ നൈപുണ്യവും ലക്ഷ്യം വെച്ച് കെ.ഐ.ജി അബൂഹലീഫ ഏരിയയുടെ ആഭിമുഖ്യത്തിൽ സ്പീക്കേഴ്സ് ഫോറം സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിൽ സംഘടിപ്പിച്ച സ്പീക്കേഴ്സ് ഫോറത്തിൽ പൊളിറ്റിക്സ്, ഹിസ്റ്ററി എന്ന വിഷയത്തിൽ ഖലീൽ അടൂർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. പ്രഭാഷകർ സദസ്സിനെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നും വിഷയാധിഷ്ഠിതമായി സംസാരിക്കണമെന്നുമുള്ള കാര്യങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു. ചർച്ചയിൽ അബ്ദുൽ ബാസിത്ത്, അബ്ദുറഹിമാൻ, മുബാറക്ക്, ഫൈസൽ, ഷമീൽ, ഫാറൂഖ് ശർഖി എന്നിവർ പങ്കെടുത്തു.
അബൂഹലീഫ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡന്റ് കെ.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര എച്ച്.ആർ.ഡി കൺവീനർ സി.പി. മുഹമ്മദ് നൈസാം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ അഷ്കർ സ്വാഗതവും ഏരിയ സെക്രട്ടറി നിഹാദ് അബ്ദുൽ നാസർ നന്ദിയും പറഞ്ഞു. പ്രവർത്തകരുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.