കുവൈത്ത് സിറ്റി: ‘പ്രകാശം പരത്തി അമ്പതു വർഷം’ എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് സംഘടിപ്പിച്ചിരുന്ന ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപന സമ്മേളനം ഇന്ന്. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ വൈകീട്ട് 5.30ന് സമ്മേളനം ആരംഭിക്കും. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. കുവൈത്ത് ഔഖാഫ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസർ അൽ മുതൈരി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും. മുൻ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ, എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, കെ.ഐ.ജി മുൻ പ്രസിഡന്റുമാരായ പി.കെ. ജമാൽ, കെ.എ. സുബൈർ, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
കുവൈത്ത് ദേശീയ അസംബ്ലി മുൻ അംഗം ഡോക്ടർ നാസർ സാനിഅ, ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ബ്രിഗേഡിയർ സലാഹ് സഅദ് അദ്ദുആസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കുവൈത്തിലെ കെ.ഐ.ജി.യുടെ അമ്പതു വർഷത്തെ കർമസാക്ഷ്യം അടയാളപ്പെടുത്തുന്ന സുവനീർ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. കുവൈത്തിൽ 40 വർഷം പൂർത്തിയാക്കിയ കെ.ഐ.ജി പ്രവർത്തകരെ ആദരിക്കും. കുവൈത്തിലെ വിവിധ സംഘടന സാരഥികളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.