കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സൗഹൃദവേദി മീറ്റ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ് പി.ടി. ശരീഫ് സൗഹൃദ ഭാഷണം നടത്തി. വ്യത്യസ്ത മതവിശ്വാസവും രാഷ്ട്രീയ വീക്ഷണവും പ്രത്യയശാസ്ത്ര വൈവിധ്യങ്ങളും ഉണ്ടായിരിക്കെത്തന്നെ മാനവികതയുടെ തലത്തിൽനിന്നുകൊണ്ടുള്ള സൗഹൃദങ്ങളും കൂടിച്ചേരലുകളും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് ഹൃദയങ്ങളെ നിർമലമാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സൗഹൃദവേദി സാൽമിയ ഏരിയ പ്രസിഡൻറ് ജോർജ് പയസ് ‘ലഹരി സാമൂഹിക വിപത്ത്’ എന്ന തലക്കെട്ടിൽ സംസാരിച്ചു.
എല്ലാത്തരം ലഹരിയും സ്വന്തത്തിനെന്നപോലെ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ വിനാശകരമാണെന്നും ഒറ്റക്കും കൂട്ടായും അതിനെതിരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും ഉണർത്തി. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ യോഗത്തിൽ പങ്കാളികളായി. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. മുനീർ പ്രാർഥനഗാനം ആലപിച്ചു. വിനോദ് കുമാർ കണ്ണൂർ കവിത ആലപിച്ചു. സിറ്റി ഏരിയ സെക്രട്ടറി ഫൈസൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.