കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംയുക്ത ഫ്രണ്ട് സർക്കിൾ മീറ്റ് സംഘടിപ്പിച്ചു. ‘ഒരുമ’ ഹാളിൽ ചേർന്ന മീറ്റിൽ ഏരിയ പ്രസിഡന്റ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. ‘ഹിജ്റയുടെ പാഠങ്ങൾ’ തലക്കെട്ടിൽ ഖലീലു റഹ്മാൻ പ്രഭാഷണം നടത്തി.
\ഹിജ്റ വെറും പലായനമല്ല, മറിച്ച് തന്നിലർപ്പിതമായ ദൗത്യനിർവഹണത്തിനായി വർഷങ്ങൾ നീണ്ട തയാറെടുപ്പുകളിലൂടെ വ്യക്തമായ ലക്ഷ്യങ്ങളും കരുതിവെപ്പുകളുമായി പൂർണതയിലേക്കുള്ള പ്രയാണമായിരുന്നു എന്ന് അദ്ദേഹം ഉണർത്തി.
പ്രപഞ്ചനാഥന്റെ മേൽനോട്ടത്തിൽ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഊടും പാവും സ്ഥാപിക്കാനുള്ള മദീനയെന്ന ഇസ്ലാമിക രാഷ്ട്രത്തിന്റെ ബീജാവാപമായിരുന്നു ആ യാത്രയുടെ കാതൽ. പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ സർവപരിത്യാഗികളായ മുഹാജിറുകളിൽ ആധുനിക മുസ്ലിമിന് പാഠങ്ങൾ ഏറെയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. അബ്ദുൽ അസീസ് തുവ്വൂർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഇസ്ലാമിക സമൂഹം കൺവീനർ മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. അശ്റഫ് പട്ടാമ്പി ഗാനം ആലപിച്ചു. ഹിജ്റയെ ആസ്പദമാക്കി ക്വിസ് മത്സരവും നടന്നു. ഏരിയ സെക്രട്ടറി ഫൈസൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.