കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ ഓൺലൈൻ പ്രവർത്തക സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി പ്രവർത്തകരോട് സംവദിച്ചു. ജീവിതത്തെ ഗൗരവത്തിൽ ഉൾക്കൊണ്ട് പരലോക ജീവിതം ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്ന് ഉണർത്തി. ഏരിയ പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു. സാജിദ് അലി ഖിറാഅത്ത് നടത്തി. കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഉപസംഹാരം നിർവഹിച്ചു. തുടർന്ന് 18 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സാൽമിയ ഏരിയ ജനറൽ സെക്രട്ടറി ഷാജഹാൻ എടവിലങ്ങിന് യാത്രയയപ്പ് നൽകി.
പരിപാടിയിൽ കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി, വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ, ഏരിയ പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ വണ്ടൂർ, അമീർ കാരണത്ത്, വി.എം. ഇസ്മയിൽ, അഡ്വ. സിറാജ് സ്രാമ്പിക്കൽ, ആസിഫ് ഖാലിദ്, റിശ്ദിൻ അമീർ, സാജിദ് ഒറ്റപ്പാലം, നിസാർ കെ. റഷീദ്, ഷിബിലി എന്നിവർ സംസാരിച്ചു. ഷാജഹാൻ എടവിലങ്ങ് മറുപടിപ്രസംഗം നടത്തി.ഏരിയ പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ വണ്ടൂർ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.