കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ഹസാവിയ യൂനിറ്റ് ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ‘ഫലസ്തീൻ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ അബ്ദുറഹ്മാൻ തങ്ങൾ വിഷയം അവതരിപ്പിച്ചു.
ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധവും നികൃഷ്ടവുമായ ആക്രമണങ്ങളിൽ പരിപാടിയിൽ സംസാരിച്ചവർ ആശങ്ക പ്രകടിപ്പിച്ചു. ഒരു മാനുഷിക മൂല്യങ്ങളും പാലിക്കാതെ ഇസ്രായേൽ ഫലസ്തീൻ ജനതക്കുമേലെ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലക്കും അക്രമങ്ങൾക്കുമെതിരെ യു.എന്നും ഉത്തരവാദപ്പെട്ട സമിതികളും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഷബീർ സലഫി, ഷറഫുദ്ദീൻ, അബ്ദുറഷീദ്, നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.