കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഖുർആൻ ഹദീസ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 42ാമത് ഘട്ടം ഫലം പ്രസിദ്ധീകരിച്ചു. പുരുഷന്മാരിൽ യൂസുഫ് 50 മാർക്കോടെ ഒന്നാം റാങ്കും, അബ്ദുൽ മജീദ് 48 മാർക്കുമായി രണ്ടാം റാങ്കും നേടി.
അബ്ദുൽ നാഫി, ഡോ. യാസിർ, നുറുദ്ദീൻ, അൻവർ കാളികാവ്, മുഹമ്മദ് മുസാദിഖ്, അഷ്റഫ് സ്രാമ്പിക്കൽ, ഹുസൈൻ തടത്തിൽ എന്നിവർ 47 മാർക്കോടെ മൂന്നാം റാങ്ക് കരസ്ഥമാക്കി. സ്ത്രീകളിൽ റസീല 49 മാർക്കുമായി ഒന്നാം റാങ്കും, ഷബ്ന അബ്ദുൽ അസീസ്, നാദിയ അഷ്റഫ്, ഷബീന, പ്രിയ ഹസീല,
ഫമീഷ മുഹമ്മദ്, അസ്ബിന, ഫാത്തിമ തഫ്സീല, തസ്ലീന എന്നിവർ 48 മാർക്കോടെ രണ്ടാം റാങ്കും, ഹിബ ഹുസൈൻ, റമീസ ഷെറിൻ എന്നിവർ 47 മാർക്കോടെ മൂന്നാം റാങ്കും നേടി. അബ്ബാസിയ, മെഹബൂല, അഹമ്മദി, മംഗഫ്, അബൂഹലിഫ, ഖൈത്താൻ, റിഗയ്, സാൽമിയ, ഷർക്, ഫൈഹ, ജഹ്റ, ഫർവാനിയ, ഖുർത്തുബ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലായി നടന്ന പരീക്ഷയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 500 ഓളം ആളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.