കെ.​കെ.​ഐ.​സി അ​വ​ധി​ക്കാ​ല കാ​മ്പ​യി​ൻ പ്ര​ചാ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ബ്ദു​സ​ലാം സ്വ​ലാ​ഹി

സം​സാ​രി​ക്കു​ന്നു

കെ.​കെ.​ഐ.​സി അ​വ​ധി​ക്കാ​ല കാ​മ്പ​യി​ൻ പ്ര​ചാ​ര​ണ സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: വി​ശ്വാ​സം, സം​സ്ക​ര​ണം, സ​മാ​ധാ​നം എ​ന്ന ത​ല​ക്കെ​ട്ടി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ (കെ.​കെ.​ഐ.​സി) സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന സ​മ്മ​ർ കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ഫൈ​ഹ യൂ​നി​റ്റ് പ്ര​ചാ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

ഫൈ​ഹ ബൈ​ത്തു​ദ്ദ​അ​വ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ.​കെ.​ഐ.​സി ക്രി​യേ​റ്റി​വി​റ്റി സെ​ക്ര​ട്ട​റി മ​ഹ​ബൂ​ബ് കാ​പ്പാ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫൈ​ഹ യൂ​നി​റ്റ് ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് നൗ​ഫ​ൽ കോ​ടാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ഐ.​സി ട്ര​ഷ​റ​ർ കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ്, ഫ​ർ​വാ​നി​യ സോ​ൺ ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് ജ​അ​ഫ​ർ ലു​ലു എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് ആ​ശം​സ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ശേ​ഷം ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷ​ബീ​ർ സ​ല​ഫി ‘ക​രു​ത​ൽ വേ​ണം കാ​ല​ത്തി​നൊ​പ്പം’ എ​ന്ന വി​ഷ​യ​ത്തി​ലും, അ​ബ്‌​ദു സ​ലാം സ്വ​ലാ​ഹി ‘പ്ര​തി​സ​ന്ധി​ക​ളി​ൽ വി​ശ്വാ​സ​ത്തി​ന്റെ ക​രു​ത്തോ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സ്വീ​ൽ സ​ല​ഫി​യു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഫൈ​ഹ യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ബ് ന​രി​ക്കു​നി സ്വാ​ഗ​ത​വും ശ​ബ​ൽ ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKIC vacation campaign conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.