കുവൈത്ത് സിറ്റി: കെ.കെ.എം.എ അബു ഹലീഫ ബ്രാഞ്ച് 'സുറൂർ 2022' എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു. മംഗഫ് ഫോക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിസാമുദ്ദീൻ ബാഖവി ഖിറാഅത്തും ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരാച്ചുണ്ട് സ്വാഗതവും പറഞ്ഞു.
ബ്രാഞ്ച് പ്രസിഡന്റ് ഷറഫുദ്ദീൻ സി.കെ.എം അധ്യക്ഷത വഹിച്ചു. കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ. ബഷീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നേതാക്കളായ എ.പി. അബ്ദുസ്സലാം, മുനീർ കോടി, സംസം റഷീദ്, നൗഫൽ എ.ടി, ജാഫർ പി.എം, റഫീഖ്, സോണൽ നേതാക്കളായ മുഹമ്മദലി കടിഞ്ഞിമൂല, ഹാരിസ് പി.എം, നിയാദ്, ബ്രാഞ്ച് നേതാക്കളായ നൗഷാദ്, നസീർ എന്നിവർ ആശംസകൾ നേർന്നു.
മെംബർഷിപ് കാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ ഹംസക്കുട്ടി, ശറഫുദ്ദീൻ, ഇസ്മായിൽ, ശാഹുൽ ഹമീദ്, ഹനീഷ് പി, ടി.കെ.എം. അബ്ദുൽ അസിസ്, എം. മുജീബ്, ശംസുദ്ദീൻ എം, വി.എം. ഷരീഫ്, നിസാമുദ്ദീൻ ബാഖവി, ലത്തീഫ് വി.എം, നിസാർ കോടിയിൽ, പി.എം. സഫ്വാൻ എന്നിവരെ ആദരിച്ചു. നസീർ, ശാഹുൽ, അനസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ട്രഷറർ മുജീബ് മൊയ്തീനകത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.