കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങൾക്കായി ബി.ഇ.സി എക്സ്ചേഞ്ച് കമ്പനി നടത്തിയ രണ്ടാമത് സമ്മാനപദ്ധതിയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒന്നാം സമ്മാന വിജയിയായ കെ.കെ.എം.എ സാൽമിയ ബ്രാഞ്ച് അംഗം മുഹമ്മദ് മയങ്കോട്ടുചാലിലിന് സാൽമിയ സൂപ്പർ മെട്രോയിൽ നടന്ന ചടങ്ങിൽ കെ.കെ.എം.എ പ്രസിഡൻറ് എ.പി. അബ്ദുൽ സലാം ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് സമ്മാനിച്ചു.
രണ്ടാം സമ്മാന വിജയിയായ നാസർ പുതിയപുരയിൽ (മഹ്ബൂല), മുഹമ്മദ് അഷ്റഫ് ചെമ്പൻ (അബ്ബാസിയ), അബ്ദുൽ റഷീദ് തറക്കൽ (മംഗഫ്), അബ്ദുൽ നാസർ കൊടുങ്ങയിൽ (സാൽമിയ) എന്നിവർക്കുള്ള 25,000 രൂപ വീതവും 30 പേർക്കുള്ള 10,000 രൂപ വീതമുള്ള സമ്മാനങ്ങളും ഉൾപ്പെടെ മൊത്തം അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ചടങ്ങിൽ നൽകിയത്. എ.പി. അബ്ദുൽ സലാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് ബി.എം. ഇക്ബാൽ, ബി.ഇ.സി പ്രതിനിധി അബ്നാസ്, കെ.കെ.എം.എയുടെ വിവിധ സോണൽ, ബ്രാഞ്ച് നേതാക്കൾ എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി കെ.സി. ഗഫൂർ സ്വാഗതം പറഞ്ഞു. എ.ടി. നൗഫൽ സമ്മാനവിതരണ പരിപാടി നിയന്ത്രിച്ചു. സമ്മാനപദ്ധതിയുടെ ബ്രാഞ്ച് കോഓഡിനേറ്റർമാരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.