കെ.​കെ.​എം.​എ ബ്രാ​ഞ്ച്​ ഇ​ഫ്​​താ​ർ സം​ഗ​മം

കെ.കെ.എം.എ ബ്രാഞ്ച്​ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) വി​വി​ധ ബ്രാ​ഞ്ചു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ൽ ഉ​ട​നീ​ളം കെ.​​കെ.​എം.​എ മ​ത​കാ​ര്യ സ​മി​തി​യു​ടെ കീ​ഴി​ൽ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര, സോ​ണ​ൽ, ബ്രാ​ഞ്ച്, യൂ​നി​റ്റ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും മ​റ്റ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത നോ​മ്പു​തു​റ​യി​ൽ വി​വി​ധ വാ​ഗ്മി​മാ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഫ​ർ​വാ​നി​യ സോ​ണ​ലി​ന് കീ​ഴി​ലു​ള്ള അ​ബ്ബാ​സി​യ, ജ​ലീ​ബ് ബ്രാ​ഞ്ചു​ക​ളു​ടെ​യും സി​റ്റി സോ​ണ​ലി​ന് കീ​ഴി​ലു​ള്ള ഹ​വ​ല്ലി, ജ​ഹ്റ, ക​ർ​ണാ​ട​ക ബ്രാ​ഞ്ചു​ക​ളു​ടെ​യും അ​ഹ്മ​ദി സോ​ണ​ലി​ന് കീ​ഴി​ലു​ള്ള ഫ​ഹാ​ഹീ​ൽ, അ​ബു ഹ​ലീ​ഫ, മം​ഗ​ഫ്, മെ​ഹ​ബു​ല്ല ബ്രാ​ഞ്ചു​ക​ളു​ടെ​യും നോ​മ്പു​തു​റ​ക​ളാ​ണ് ന​ട​ന്ന​ത്.മ​റ്റു ബ്രാ​ഞ്ചു​ക​ളി​ലും സോ​ണ​ലു​ക​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് കെ.​കെ.​എം.​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - KKMA Branch organized Iftar Meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.