കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡുമായി കുട്ടികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കാസർകോട് ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് സി.എച്ച്. അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ എൻ.എ. മുനീർ തൃക്കരിപ്പൂർ ആമുഖ ഭാഷണം നടത്തി. കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ചരിത്രം മുൻ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ വിശദീകരിച്ചു.
കെ. മുഹമ്മദ് ശരീഫ് തങ്കയം പഠന ക്ലാസ് എടുത്തു. ഐ.ഡി കാർഡ് വിതരണം സംസ്ഥാന രക്ഷാധികാരി പാലക്കി അബ്ദുൽ റഹിമാൻ ഹാജിക്ക് നൽകി സംസ്ഥാന പ്രസിഡന്റ് കെ.കെ. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനീർ തുരുത്തി ഖിറാഅത്ത് നടത്തി. ജില്ല ജനറൽ സെക്രട്ടറി ദിലീപ് കോട്ടപ്പുറം സ്വാഗതവും പി.എം.എച്ച്. ബക്കർ നന്ദിയും പറഞ്ഞു.
കെ.കെ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ കുഞ്ഞബ്ദുല്ല, ജനറൽ സെക്രട്ടറി റസാഖ് മേലടി മറ്റു ഭാരവാഹികളായ ടി.എം. ഇസ്ഹാഖ്, പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുല്ല കുഞ്ഞി കൊടി വളപ്പ് എന്നിവർ ആശംസകൾ നേർന്നു. എൻ.പി അഹമ്മദ് കടിഞ്ഞുമൂല, പി. കുഞ്ഞാമത്, ടി.എ. നൂറുദീൻ, എച്ച്. എ. ഇബ്രാഹിം, പി. അബ്ദുൽ ഖാദർ, അബ്ദുൽ റസ്സാക്ക്, ടി.കെ അബ്ദുൽ കലാം, ഹനീഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.