കുവൈത്ത് സിറ്റി: ഉയർന്ന താപനില തുടരുന്നതിനൊപ്പം രാജ്യത്ത് പ്രതിദിന വൈദ്യുതി ഉപഭോഗത്തിലും വര്‍ധന. കഴിഞ്ഞ ദിവസം വൈദ്യുതി ലോഡിൽ ചരിത്രത്തിലാദ്യമായി 17,360 മെഗാവാട്ട് രേഖപ്പെടുത്തി. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്നം കാരണം ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു.
ഫർവാനിയിൽ ട്രാൻസ്ഫോമർ തകരാർ മൂലം ചില ഭാഗങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങി. വൈകാതെ പ്രശ്നം പരിഹരിച്ചു. ഉയർന്ന വൈദ്യുതി ഉപയോഗത്തെ പിടിച്ചുനിർത്താൻ ഊർജിത ശ്രമത്തിലാണ് അധികൃതര്‍. വെള്ളവും വൈദ്യുതിയും ഉപയോഗം കുറക്കാനും അത്യാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്നും നിരന്തരം ബോധവത്കരിക്കുന്നുണ്ട്.
വൈദ്യുതിയും വെള്ളവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളര്‍ത്താന്‍ ‘സേവ്’ ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് ചെറുതായെങ്കിലും പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.