കെ.​ഇ.​എ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്നു

കെ.​ഇ.​എ കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ കു​വൈ​ത്ത് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ത്താം ക്ലാ​സ്, പ്ല​സ്ടു കേ​ര​ള സി​ല​ബ​സി​ൽ 80 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ച​വ​രെ​യും, സി.​ബി.​എ​സ്.​ഇ​യി​ൽ 75 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ച​വ​രെ​യും പ​രി​ഗ​ണി​ച്ചാ​ണ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വ​ർ​ഷം മു​ത​ൽ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ചീ​ഫ് പാ​ട്രോ​ൺ സ​ത്താ​ർ കു​ന്നി​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് നെ​ല്ലി​ക്കാ​ട്ട്, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഫൈ​സ​ൽ, ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര എ​ന്നി​വ​ർ പ്ര​ഖ്യാ​പി​ച്ചു.

നാ​ട്ടി​ൽ ന​ട​ക്കു​ന്ന കു​വൈ​ത്ത് ഫെ​സ്റ്റി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ഭ്യ​സ അ​വാ​ർ​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ സി.​എ​ച്ച്. ഫൈ​സ​ൽ, മു​ര​ളി വാ​ഴ​ക്കോ​ട​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - KEA Kuwait Education Award Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.