കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ (കെ.കെ.എം.എ) കേന്ദ്ര, സോണൽ, ബ്രാഞ്ച്, യൂനിറ്റ് പ്രവർത്തകർക്കായി നോർക്ക ക്ഷേമനിധി പരിശീലന ക്ലാസ് നടത്തി.കെ.കെ.എം.എ പ്രവാസി മിത്ര ഡിപ്പാർട്ട്മെന്റ് ഫർവാനിയ ബദർ അൽ സലാം ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്ലാസിൽ സാമൂഹിക പ്രവർത്തകൻ ഫിറോസ് കുളങ്ങര നടപടിക്രമങ്ങൾ വിശദീകരിച്ചു. സുൽഫിക്കർ സ്വാഗതം പറഞ്ഞു. ഒ.പി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. നവാസ് കാതിരി, അക്ബർ സിദ്ദീഖ് എന്നിവർ ആശംസകൾ നേർന്നു. മജീദ് റവാബി പരിപാടി ക്രോഡീകരിച്ചു. വി.എച്ച് മുസ്തഫ നന്ദി പറഞ്ഞു.
കെ.കെ.എം.എ അംഗങ്ങളെ കേരള സർക്കാറിന് കീഴിലുള്ള നോർക്ക ക്ഷേമനിധി പദ്ധതിയിൽ അംഗത്വം എടുപ്പിക്കുന്നതിന് ബോധവത്കരിക്കുകയാണ് ക്ലാസിന്റെ ലക്ഷ്യം. 50 വയസ്സ് മുതലുള്ള അംഗങ്ങളെയാണ് ആദ്യം ലക്ഷ്യമിടുന്നതെന്നും ട്രെയിനിങ് ലഭിച്ച അംഗങ്ങൾ മുഖേന കെ.കെ.എം.എയുടെ 14 ബ്രാഞ്ചിലെയും മെംബർമാർക്ക് പദ്ധതിയുടെ ഭാഗമാകാമെന്നും കെ.കെ.എം.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.