കെ.​കെ.​എം.​എ പ്ര​വ​ർ​ത്ത​ക​ർ കെ.​ആ​ർ.​സി.​എ​സ് മേ​ധാ​വി​ക​ൾ​ക്കൊ​പ്പം

ത​ണു​പ്പ​ക​റ്റാ​ൻ കെ.​കെ.​എം.​എ​യു​ടെ ബ്ലാ​ങ്ക​റ്റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട സി​റി​യ​യി​ലെ​യും തു​ർ​ക്കി​യ​യി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് രം​ഗ​ത്തി​റ​ങ്ങി കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ). സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ.​കെ.​എം.​എ സ​മാ​ഹ​രി​ച്ച 2275 ബ്ലാ​ങ്ക​റ്റു​ക​ൾ കു​വൈ​ത്ത് റെ​ഡ് ക്രെ​സ​ന്റി​ന് (കെ.​ആ​ർ.​സി.​എ​സ്) കൈ​മാ​റി. 24 മ​ണി​ക്കൂ​ർ ബ്ലാ​ങ്ക​റ്റ് ച​ല​ഞ്ചി​ലൂ​ടെ​യാ​ണ് കെ.​കെ.​എം.​എ ഇ​ത്ര​യും ബ്ലാ​ങ്ക​റ്റു​ക​ൾ സ​മാ​ഹ​രി​ച്ച​ത്. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ ശേ​ഖ​രി​ച്ച​ത്.

റെ​ഡ് ക്രെ​സ​ന്റ് സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് സൗ​ദ് (ജ​ന​റ​ൽ മാ​നേ​ജ​ർ, കു​വൈ​ത്ത് റെ​ഡ് ക്രെ​സ​ന്റ്), ഖാ​സിം അ​ൽ​ബ്ലോ​ഷ് (ഡി​പ്പാ​ർ​ട്മെ​ന്റ് മാ​നേ​ജ​ർ), അ​ബ്ദു​റ​ഹ്മാ​ൻ സാ​ലി​ഹ് എ​ന്നി​വ​ർ സ​ഹാ​യം സ്വീ​ക​രി​ച്ചു. കെ.​കെ.​എം.​എ കേ​ന്ദ്ര-​സോ​ൺ-​ബ്രാ​ഞ്ച്-​യൂ​നി​റ്റ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. കെ.​കെ.​എം.​എ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് കെ.​ആ​ർ.​സി.​എ​സ് മേ​ധാ​വി​ക​ൾ സൂ​ചി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ കെ.​ആ​ർ.​സി.​എ​സ് കെ.​കെ.​എം.​എ ന​ന്ദി അ​റി​യി​ച്ചു. കേ​ന്ദ്ര ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ബി.​എം. ഇ​ക്ബാ​ൽ, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് എ​ന്നി​വ​ർ ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - KKMA's blankets for cooling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.