കുവൈത്ത് സിറ്റി: മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ച് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ദുരന്തത്തിന് പിറകെ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കുവൈത്ത് ഭരണകൂടത്തിന്റെയും അവസരോചിത ഇടപെടൽ ശ്ലാഘനീയമാണെന്ന് യോഗം വ്യക്തമാക്കി. കേരള-കേന്ദ്ര സർക്കാറുകളുടെയും മുസ്ലിം ലീഗ് പാർട്ടിയുടെയും ഇടപെടലുകളും യോഗം സ്മരിച്ചു.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം അനുശോചന പ്രമേയം അവതരിപ്പിച്ചു. മുബീൻ അഹമ്മദ് (ഫിമ), സുരേഷ് മാത്തൂർ (ഒ.ഐ.സി.സി), അനൂപ് മാങ്ങാട്ട് (കല കുവൈത്ത്), ബേബി ഔസേപ്പ് (കേരള അസോസിയേഷൻ), കെ. ബഷീർ (കെ.കെ.എം.എ), അബ്ദുല്ല വടകര (ഐ.സി.എഫ്), സാമൂഹിക പ്രവർത്തകൻ ഹബീബുല്ല മുറ്റിച്ചൂർ, മാധ്യമ പ്രവർത്തകരായ അസ്സലാം, കൃഷ്ണൻ കടലുണ്ടി, നിജാസ് കാസിം, കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഗഫൂർ വയനാട്, ഉപദേശക സമിതി അംഗം സിദ്ദീഖ് വലിയകത്ത്, പാലക്കാട് ജില്ല പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ, അജ്മൽ വേങ്ങര എന്നിവർ സംസാരിച്ചു. അബ്ദുൽ ഹക്കീം അൽ ഹസനി ഖിറാഅത്ത് നടത്തി. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലാം പട്ടാമ്പി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.