കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തിരുവനന്തപുരം ജില്ല കൗൺസിൽ യോഗം ഫർവാനിയയിൽ ചേർന്നു. ആക്ടിങ് പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ പ്രവർത്തക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ ഷഹീദ് പാട്ടില്ലത്തിന്റെയും നിരീക്ഷകൻ ഹാരിസ് വള്ളിയോത്തിന്റെയും നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: ഷാഹുൽ ഹമീദ് (പ്രസി), ഷാജഹാൻ (ജന. സെക്ര), ഷെറിൻ അബ്ദുൽ നസീർ (ട്രഷ), അൽ ആമീൻ ബദറുദ്ദീൻ, അൻസാരി മുഹമ്മദ്, മുഹമ്മദ് സാലി നവാസ്, സിറാജുദ്ദീൻ, മുഹമ്മദ് ജോഹൻ (വൈ. പ്രസി),സിദ്ദീഖ് ബദറുദ്ദീൻ, മഹീൻ മുഹമ്മദ്, അബ്ദുൽ നാസർ, ബദറുദ്ദീൻ, സിറാജുദ്ദീൻ (ജോ.സെക്രട്ട),അബ്ദുൽ ഹകീം (ജില്ല കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.