കുവൈത്ത് സിറ്റി: കെ.എൻ.എം എജുക്കേഷൻ ബോർഡിന്റെ മേയ് മാസത്തിൽ നടക്കുന്ന അഞ്ചും ഏഴും ക്ലാസുകൾക്കുള്ള പൊതുപരീക്ഷക്ക് കുവൈത്തിൽ കേന്ദ്രമുണ്ടായിരിക്കുമെന്ന് ഹുദ സെന്റർ കുവൈത്ത് അറിയിച്ചു. കുവൈത്തിൽ സന്ദർശനാർഥം എത്തിയിട്ടുള്ള മദ്റസ വിദ്യാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 94162810, 9741 5065, 66657387 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. കുവൈത്ത് ഇന്ത്യൻ ഹുദ സെന്ററിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന മിശ്കാത്തുൽ ഹുദ മദ്റസക്ക് സബഹിയ ദാറുൽ ഖുർആനിൽ ക്ലാസ് ആരംഭിച്ചതായും ഹുദ സെന്റർ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇബ്രാഹിം തോട്ടങ്കണ്ടി അറിയിച്ചു. കെ.ജി മുതൽ ഏഴു വരെയും മുതിർന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള തുടർ വിദ്യാഭ്യാസ പദ്ധതിയും മദ്റസയിൽ ലഭ്യമായിരിക്കുമെന്ന് പ്രിൻസിപ്പൽ അബ്ദുല്ല കരകുന്ന് അറിയിച്ചു. കെ.എൻ.എം സിലബസ് പ്രകാരമാണ് മദ്റസ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.