കുവൈത്ത് സിറ്റി: കുവൈത്തിലുള്ള കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ (കെ.ഡി.എ.കെ) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരം അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലയുടെ പുത്രനായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ജാതി മത ഭേദമെന്യേ നിസ്വാർഥമായ ജനസേവനത്തിലൂടെ കേരള ജനതയുടെ മുഴുവൻ പൊന്നോമനപ്പുത്രനായി മാറിയെന്നു യോഗം ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെയും നിരാലംബരുടെയും മനസ്സ് മനസ്സിലാക്കി പ്രവർത്തിച്ച ഈ നേതാവ് വർത്തമാന കാലത്തിന്റെ തീരാനഷ്ടമാണെന്നും അനുസ്മരിച്ചു.
അസോസിയേഷനിലെ പലരുമായും ഉമ്മൻ ചാണ്ടിക്ക് ആത്മ ബന്ധമുണ്ടായിരുന്നു. സംസാരിച്ചവർ അദ്ദേഹവുമായുള്ള അനുഭവങ്ങളും പങ്കുവെച്ചു. മോഹൻ ജോർജ്, അനിൽ പി. അലക്സ്, സാം നന്ദിയാട്ട്, ഹരികൃഷ്ണൻ മോഹൻ, ട്രീസ ലാലിച്ചൻ, ജോൺ പി. എബ്രഹാം, കെ.ജെ. ജോൺ, ബിജേഷ് പുതുപ്പള്ളി, ജെബി മാർക്കോസ്, മനോജ് മാത്യു, ഐവി അലക്സ്, ജോബിൻ മണർകാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അജിത്ത് സക്കറിയ പീറ്റർ സ്വാഗതവും , ട്രഷറർ അലക്സ് തൈക്കടവിൽ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.