കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ഉയർന്ന നിലയിൽ. ദിവസങ്ങളായി ഒരു ദീനാറിന് 272 ഇന്ത്യൻ രൂപക്ക് മുകളിലാണ് നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 273ലേക്ക് ഉയർന്നു. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യൻ രൂപ ശക്തികുറഞ്ഞതും ഡോളർ കരുത്താർജിച്ചതുമാണ് കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിലെ വര്‍ധനക്ക് കാരണം. ഒരു കുവൈത്ത് ദീനാറിന് ശരാശരി 270 ഇന്ത്യൻ രൂപ ലഭിച്ചിരുന്നത് ഇന്ത്യയിൽ പണപ്പെരുപ്പം കൂടിയതോടെ നിലവിൽ 271ന് മുകളിൽ രേഖപ്പെടുത്തുന്നുണ്ട്. രണ്ടു ദിവസം മുമ്പ് 272ന് മുകളിൽ നിരക്കെത്തി. നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്കാണ്. ഉപഭോക്താക്കൾ കൈയിലുള്ള തുക നാട്ടിലേക്കയക്കാനുളള ശ്രമത്തിലാണ്. നിരക്ക് ഉയരുന്നത് ചെറിയ തുകകൾ നാട്ടിൽ അയക്കുന്നവരെ കാര്യമായി ബാധിക്കില്ലെങ്കിലും വലിയ സംഖ്യകൾ ഒന്നിച്ച് അയക്കുന്നവർക്ക് ഏറെ മെച്ചമുണ്ടാക്കും.
ഡോളർ ശക്തമായതാണ് രൂപയുടെ മൂല്യം കുറയാൻ പ്രധാന കാരണം. യു.എസിൽ നിക്ഷേപകർ കൂടുതൽ ഡോളറുകൾ വാങ്ങുന്നതാണ് ഡോളർ കരുത്താർജിക്കാൻ കാരണം. ചൈനീസ് കറൻസിയായ യുവാൻ ശക്തി കുറഞ്ഞതും ഡോളറിന് അനുകൂല ഘടകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.